IBM ന്റെ CEO ആയി Arvind Krishnaചുമതല ഏൽക്കുന്നു

ibm arvind krishna new ceo

ഇന്റർനാഷണൽ ബിസിനെസ്സ് മെഷിനിസ് (IBM)ന്റെ തലപ്പത്തേക്ക്(CEO) അരവിന്ദ് കൃഷ്ണ(57) വരുന്നു.ഏപ്രിൽ 6 മുതൽ ആയിരിക്കും ഇദ്ദേഹം ചുമതല എല്ക്കുന്നത് .നേരത്തെ ഗൂഗിൾ,മൈക്രോസോഫ്ട്, അഡോബി എന്നീ കമ്പനികളും തങ്ങളുടെ സിഇഒ ആയി ഇന്ത്യക്കാരെ നിയമിച്ചിരുന്നു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂരിൽ നിന്ന് എലെക്ട്രിക്കൽ എഞ്ചിനീറിങ്ങിൽ ബിരുധവും അമേരിക്കയിലെ ഇലാനോയ്സ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റും ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു.1990ൽ ആണ് ഇദ്ദേഹം ഐബിഎമ്മിൽ ജോലി ആരംഭിച്ചിരുന്നത്

40 വർഷമായി സിഇഒ ആയിരുന്ന വിർജീനിയ റൊമേറ്റി പോകുന്ന ഒഴിവിലേക്ക് ആണ് ഇദ്ദേഹം നിയമിക്കപ്പെടുക .

അരവിന്ദ് കൃഷ്ണ ഇപ്പോൾ IBMന്റെ ക്ലൗഡ് ആൻഡ് കോഗ്നിറ്റീവ് യൂണിറ്റിന്റെ തലവൻ ആണ്.IBM ഈ അടുത്ത് റെഡ്ഹാറ്റ് വാങ്ങിയപ്പോൾ ആ കൈമാറ്റം നിയന്ത്രിച്ചത് അരവിന്ദ് കൃഷ്ണ ആയിരുന്നു.

ഐ.ബി.എമ്മിന്റെ അടുത്ത ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഒപ്പം ജിന്നിയും ബോർഡും എന്നിൽ അർപ്പിച്ചിരിക്കുന്ന ആത്മവിശ്വാസത്തെ അഭിനന്ദിക്കുന്നു.

ഐ.ബി.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ കൃഷ്ണ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

RSS
Follow by Email
Pinterest
Close Bitnami banner
Bitnami